Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ കയറി ആക്രമണം:...

വീട്ടിൽ കയറി ആക്രമണം: രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ കയറി ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
cancel

എ​ട​ക്കാ​ട്: ക​ട​മ്പൂ​രി​ലെ വീ​ട് ആ​ക്ര​മി​ച്ച് ജ​ന​ൽ​ചി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ളെ എ​ട​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ളം ബ​സാ​റി​ലെ ക​ണ്ടം​കു​നി​യി​ൽ സു​മേ​ഷ്, മ​മ്മാ​ക്കു​ന്നി​ലെ ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​മ്പൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം പു​ത്ത​ൻ വീ​ട്ടി​ൽ സ​ജി​ത്തി​​ന്റെ വീ​ടാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സ​ജി​ത്തി​ന്റെ ഭാ​ര്യ​ക്കുനേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി ഇ​വ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ത​ക​ർ​ന്നി​രു​ന്നു. എ​ട​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ന്റെ നേ​ത്വ​ത്തി​ലു​ള്ള സം​ഘം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ത​ല​ശ്ശേ​രി സി.​ജെ.​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

എ​ട​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ൃത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ൻ പ​റ​ഞ്ഞു. രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionarrested
Next Story