മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരില്‍ വീടുകയറി ആക്രമണം: മൂന്ന് പ്രതികള്‍ കീഴടങ്ങി
text_fieldsആദര്‍ശ്, സുധീഷ്, സുർജിത്ത്
കൂറ്റനാട്: ചാലിശ്ശേരി കുന്നത്തേരിയിൽ മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരില്‍ എസ്.എഫ്.ഐ, സി.പി.എം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കീഴടങ്ങി. കുന്നത്തേരി സ്വദേശികളായ കുന്നത്തേരിപറമ്പിൽ സുധീഷ് കുമാർ (23), കല്ലിടാത്ത് സുർജിത്ത് (23), കാക്കശേരി ആദർശ് (21) എന്നിവരാണ് ചാലിശേരി പൊലീസിൽ കീഴടങ്ങിയത്. രണ്ടുമാസമായി ഇവർ ഒളിവിലായിരുന്നു. കുന്നത്തേരി സ്വദേശികളായ കുന്നത്തേരി പറമ്പിൽ സുബീഷ് (25), കാക്കശേരി മണികണ്ഠൻ (22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ കുന്നത്തേരി പറമ്പിൽ കെ. സിനിമേഷ് (26), കുന്നത്തേരി ബ്രാഞ്ചംഗം നീട്ടിയത്ത്പടി എൻ.ആർ. ജിഷ്ണു (27), തിരുത്തുമ്മൽ ലെമീഷ് (29) എന്നിവർക്കാണ് പരിക്കേറ്റത്.

