വീടുകയറി ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsമുജീബ്
മംഗലപുരം: വീടുകയറി ആക്രമണം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ചെമ്പകമംഗലം ആലപ്പുറംകുന്ന് സ്വദേശി ആകാശിനെയും കുടുംബത്തെയും അക്രമിച്ച കേസിലെ നാലാം പ്രതിയായ കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ മുജീബ്(39)നെയാണ് മംഗലപുരം െപാലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 19 നാണ് ആക്രമണം നടന്നത്. മുജീബും നേരേത്ത അറസ്റ്റിലായ അഞ്ചാം പ്രതി ബൈജുവും കൂട്ടുകാരായ ഒളിവിലുള്ള മറ്റു പ്രതികളും ചേർന്ന് ആകാശിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആകാശിനെയും അമ്മ മഞ്ജുള, മഞ്ജുളയുടെ മാതാവ് സുജാത, മഞ്ജുളയുടെ ഭർത്താവ് ഹരിദാസ് എന്നിവരെ മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ആകാശിന് തലക്കാണ് വെട്ടേറ്റത്. മുജീബിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി മോഷണ കേസുൾപ്പെടെ എട്ടോളം കേസുകളുണ്ടെന്ന് െപാലീസ് പറഞ്ഞു. കേസിൽ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

