Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് കയറി ആക്രമണം: 12 വർഷം കഠിനതടവും 20,000 പിഴയും

text_fields
bookmark_border
arrest
cancel

ചാവക്കാട്: വൈലത്തൂരിൽ വീട് കയറി ആക്രമണത്തിൽ പ്രതിക്ക് 12 വർഷത്തെ കഠിനതടവും 20,000 പിഴയും. വൈലത്തൂർ ഞമനേങ്ങാട് കാട്ടിശ്ശേരി ദേവദാസിനെയാണ് (ദാസൻ -43) വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2014 ജൂലൈ ആറ് രാത്രി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.

വൈലത്തൂർ ഞമനേങ്ങാട് സ്വദേശി തയ്യിൽ പവനനും (48) അയൽവാസിയും പ്രതിയുമായ ദേവദാസും തമ്മിൽ വഴിതർക്കം നിലവിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാവക്കാട് മുൻസിഫ് കോടതിയിൽ സിവിൽ കേസ് നിലവിലുണ്ട്. പ്രതിയെ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി ജില്ല അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Home invasion-12 years rigorous imprisonment and 20,000 fine
Next Story