വീട്ടിൽ മോഷണശ്രമം; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
text_fieldsശരൺ
കോട്ടയം: പാമ്പാടി ഓർവയലിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം നടത്തിയ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. പനച്ചിക്കാട് സ്വദേശി മലവേടൻ കോളനി ശരണാണ് (30) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 7. 30ന് അടഞ്ഞുകിടന്ന വീട്ടിൽ മോഷണ ശ്രമം നടത്തിയ ശരണിനെ നാട്ടുകാർ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
എസ്.ഐ കെ.എസ്. ലെബി മോൻ, സീനിയർ സി.പി.ഒ മാരായ അനിൽ കുമാർ, മഹേഷ്, ഗ്രേഡ് എസ്.ഐ പ്രസാദ് തുടങ്ങിയവരുടെ അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ഷൊർണൂർ, ഗാന്ധിനഗർ, ചിങ്ങവനം, അയർക്കുന്നം, കറുകച്ചാൽ, കോട്ടയം ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിൽ ഉണ്ട്.