Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യന്നൂരിലെ ഹൈവേ കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
ഇതുവരെ പിടിയിലായത് 12 പേർ
പയ്യന്നൂരിലെ ഹൈവേ കവർച്ച: മുഖ്യപ്രതി അറസ്റ്റിൽ
cancel
camera_alt

പ്ര​തി സു​ജി​ത്

പയ്യന്നൂർ: എടാട്ട് ദേശീയ പാതയിൽ സ്വർണ വ്യാപാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തട്ടിയെടുത്ത് 30 പവനും ഒന്നര കോടിയോളം രൂപയും കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. പുൽപ്പള്ളിയിലെ സുജിത്താണ് (31) അറസ്റ്റിലായത്. കണ്ണൂർ റൂറൽ എസ്‌.പി ഉമേഷ് ഗോയലി സ്ക്വാഡ് അംഗങ്ങളും പയ്യന്നൂർ ഡി.വൈ.എസ്‌.പി പി.കെ.മണിയുടെ നേതൃത്വ ത്തിലുള്ള സ്ക്വാഡംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതിയ ജമ്മുകാശ്മീർ രജിസ്ട്രേഷനിലുള്ള ആംഡംബര കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ വയനാട്ടിൽ വച്ചാണ് പിടികൂടിയത്. രക്ഷപ്പെടാൻ ഉപയോഗിച്ച ബി.എം.ഡബ്യു കാറും പിടിച്ചെടുത്തു . 14 കവർച്ച കേസുകളിൽ പ്രതിയാണ് ഇയാളെന്നും തെളിവുകൾ അവശേഷിപ്പിക്കാതെ രക്ഷപ്പെടുകയാണ് രീതിയെന്നും പൊലീസ് പറഞ്ഞു.

മീനങ്ങാടി, വയനാട്, താമരശേരി, കോഴിക്കോട്, കൂത്തുപറമ്പ്, കണ്ണൂർ സിറ്റി എന്നി വിടങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ ഇയാൾ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ആറുമാസത്തെ കാപ്പാ തടവും അനുഭവിച്ചിട്ടുണ്ട്. പയ്യന്നൂർ ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ 11 പേർ അറസ്റ്റിലായിരുന്നു. കേസിൽ നാലുപേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തലവൻ കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം 12 ആയി.

കഴിഞ്ഞ ജൂൺ രണ്ടിന് പുലർച്ചെ അഞ്ചിനാണ് മഹാരാഷ്ട്രയിൽ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വർണ വ്യാപാരിയെയിരുന്നു കവർച്ച നടത്തിയത്. കാർ തട്ടിയെടുത്താണ് വ്യാപാരി കുമാർ ജലന്തർ നിഗത്തെയും കുടുംബത്തെയും അക്രമിച്ച് പണവും സ്വർണവും കവർന്നത്. കാർ പിന്നീട് പിലാത്തറ കോ ഓപറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകർത്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Highway robbery in Payyannur: Main accused arrested
Next Story