റാഗിങ് നിരോധന (ഭേദഗതി) ബിൽ ഉടൻ അന്തിമമാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നിർദിഷ്ട റാഗിങ് നിരോധന (ഭേദഗതി) ബില്ലിന്റെ കരട് എത്രയുംവേഗം അന്തിമമാക്കണമെന്ന് ഹൈകോടതി. നിയമസഭയിൽ വെക്കും മുമ്പുള്ള നടപടിക്രമങ്ങൾ നാലാഴ്ചക്കകം പൂർത്തിയാക്കാൻ ഒക്ടോബർ 30ന് ഉത്തരവിട്ടിട്ടും ബിൽ നിയമവകുപ്പിന്റെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ വൈകരുതെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.
ശിക്ഷ നടപടികളിൽ വ്യക്തത വരുത്താൻ ബിൽ നിയമവകുപ്പിൽ തുടരുന്നതായും മന്ത്രിസഭ പരിഗണനക്ക് ഉടൻ എത്തുമെന്നും സർക്കാർ അറിയിച്ചതിനെത്തുടർന്നാണിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരാഴ്ചകൂടി അനുവദിച്ച കോടതി, വിഷയം 17ന് പരിഗണിക്കാൻ മാറ്റി.
തടസ്സങ്ങളുണ്ടെങ്കിൽ വകുപ്പ് സെക്രട്ടറി അന്ന് ഓൺലൈനായി ഹാജരായി വിശദീകരണം നൽകണമെന്നും നിർദേശിച്ചു. റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട് കേരള ലീഗൽ സർവിസസ് അതോറിറ്റിയാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

