നടൻ രാജൻ പി ദേവിന്റെ മരുമകളുടെ മരണം: അന്വേഷണത്തിന് ഡി.ഐ.ജി മേൽനോട്ടം നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: അന്തരിച്ച നടൻ രാജൻ. പി.ദേവിെൻറ മകെൻറ ഭാര്യ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്ന കേസിലെ അന്വേഷണത്തിന് ദക്ഷിണ മേഖല ഡി.ഐ.ജി മേൽനോട്ടം വഹിക്കണമെന്ന് ഹൈകോടതി. രാജൻ പി. ദേവിെൻറ മകൻ ഉണ്ണിരാജിെൻറ ഭാര്യ പ്രിയങ്കയെ മേയ് 12ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് മേൽനോട്ട ചുമതല നൽകി ഒരാഴ്ചക്കകം ഉത്തരവിറക്കണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നിർദേശം നൽകി. ഉണ്ണിരാജിെൻറ മാതാവ് ശാന്തമ്മക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് നിർദേശം.
സ്ത്രീധന പീഡനത്തെത്തുടർന്നാണ് ആത്മഹത്യയെന്ന പരാതിയിൽ ഉണ്ണിരാജിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നൽകി. തുടർന്നാണ് രണ്ടാം പ്രതിയായ ശാന്തമ്മ മുൻകൂർ ജാമ്യ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

