Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടയിൽ ഒളികാമറ; പ്രതി...

കടയിൽ ഒളികാമറ; പ്രതി അറസ്റ്റിൽ

text_fields
bookmark_border
കടയിൽ ഒളികാമറ; പ്രതി അറസ്റ്റിൽ
cancel
camera_alt

ആസിഫ്

Listen to this Article

കു​മ്പ​ള: കാ​യി​ക സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്തി​യോ​ട് സം​സം മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്ന ആ​സി​ഫി​നെ​യാ​ണ് (28) കു​മ്പ​ള എ​സ്.​ഐ വി.​കെ. അ​നീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്തി​യോ​ട്ടെ ക​ട​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​മ്മാ​വ​നോ​ടൊ​പ്പം ക​ട​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. വ​സ്ത്രം മാ​റു​ന്ന​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​ൻ കാ​ണി​ച്ചു​കൊ​ടു​ത്ത സ്റ്റോ​ർ റൂ​മി​ലേ​ക്കു പെ​ൺ​കു​ട്ടി ജ​ഴ്​​സി ഇ​ട്ടു​നോ​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് സ​മീ​പ​ത്ത് കാ​മ​റ ഓ​ൺ ചെ​യ്തു​വെ​ച്ച മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി ഫോ​ണു​മാ​യി മാ​തൃ​സ​ഹോ​ദ​ര​ന്റെ അ​ടു​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്നു കു​മ്പ​ള പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hidden cameraaccusedarrested
News Summary - Hidden camera in the store; The accused was arrested
Next Story