Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയിൽ ഒളികാമറ; ജീവനക്കാരനെതിരെ കേസ്

text_fields
bookmark_border
വസ്ത്രം മാറുന്ന മുറിയിലാണ് കാമറ കണ്ടെത്തിയത്
കടയിൽ ഒളികാമറ; ജീവനക്കാരനെതിരെ കേസ്
cancel
Listen to this Article

കുമ്പള: ബന്തിയോട് കായികസാമഗ്രികൾ വിൽക്കുന്ന കടയിൽ ഒളികാമറ കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാരനെതിരെ കുമ്പള പൊലീസ് കേസെടുത്തു. സ്ഥാപനത്തിനകത്തെ വസ്ത്രം മാറുന്ന മുറിയിലാണ് കാമറ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് ജഴ്സിയും മറ്റും വാങ്ങാനെത്തിയ 16കാരിയും കുടുംബവുമാണ് ഒളികാമറ തിരിച്ചറിഞ്ഞത്. 16കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ഥാപനത്തിൽ പരിശോധന നടത്തിയ പൊലീസ്, ജീവനക്കാരനാണ് കാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തി.

ജീവനക്കാരൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story