Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്കാനിങ് സെന്‍ററിൽ...

സ്കാനിങ് സെന്‍ററിൽ ഒളികാമറ; റേഡിയോഗ്രാഫർ അറസ്റ്റിൽ

text_fields
bookmark_border
സ്കാനിങ് സെന്‍ററിൽ ഒളികാമറ; റേഡിയോഗ്രാഫർ അറസ്റ്റിൽ
cancel
camera_alt

അ​ൻ​ജി​ത്

അ​ടൂ​ർ: സ്കാ​നി​ങ് സെ​ന്‍റ​റി​ൽ യു​വ​തി വ​സ്ത്രം മാ​റു​ന്ന​ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ൽ. അ​ടൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കാ​ൻ​സ് സെ​ന്‍റ​റി​ലെ റേ​ഡി​യോ​ഗ്രാ​ഫ​ർ കൊ​ല്ലം മ​ട​ത്ത​റ നി​ധീ​ഷ് ഭ​വ​ന​ത്തി​ൽ എ.​എ​ൻ. അ​ൻ​ജി​ത്താ​ണ്​ (24) അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​ണ് സം​ഭ​വം. കാ​ലി​ന്‍റെ എം.​ആ​ർ.​ഐ സ്കാ​നി​ങ്ങി​നാ​ണ് ഏ​ഴം​കു​ളം സ്വ​ദേ​ശി​നി എ​ത്തി​യ​ത്.

ഇ​തി​ന് സ്കാ​നി​ങ് സെ​ന്‍റ​റി​ലെ വ​സ്ത്രം ധ​രി​ക്ക​ണ​മാ​യി​രു​ന്നു. സ്കാ​നി​ങ് കേ​ന്ദ്ര​ത്തി​ലെ മു​റി​ക്കു​ള്ളി​ൽ വ​സ്ത്രം മാ​റാ​ൻ യു​വ​തി ക​യ​റി​യ സ​മ​യ​ത്ത് തു​റ​ന്ന അ​ല​മാ​ര​യി​ൽ അ​ടു​ക്കി​വെ​ച്ചി​രു​ന്ന തു​ണി​ക​ൾ​ക്കി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

തു​ട​ർ​ന്ന് ഇ​വ​ർ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യം ക​ണ്ട​ത്. യു​വ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ൻ​ജി​ത്​ ഫോ​ൺ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത​ യുവതി അ​ടൂ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സ് സ്കാ​നി​ങ് സെ​ന്‍റ​റി​ലെ​ത്തി റേ​ഡി​യോ​ഗ്രാ​ഫ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം യു​വ​തി​യു​ടെ പ​രാ​തി​യി​ൽ​മേ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ഫോ​ൺ സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അതേസമയം, സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും അ​ന്വേ​ഷ​ണം ന​ട​ത്തും. സ്കാ​നി​ങ് സെ​ന്‍റ​റു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ക. സ്ഥാ​പ​ന​ത്തി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി.​എം.​ഒ ഡോ.​എ​ൽ. അ​നി​ത​കു​മാ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​രാ​തി​യി​ന്മേ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പ്രതി തിരുവനന്തപുരത്തും ദൃശ്യങ്ങൾ പകർത്തി

അ​ടൂ​ർ: അ​ടൂ​ർ ദേ​വി സ്കാ​നി​ങ് സെ​ന്‍റ​റി​ലെ റേ​ഡി​യോ​ഗ്രാ​ഫ​ർ അ​ൻ​ജി​ത്​ എം.​ആ​ർ.​ഐ സ്കാ​നി​ങ്ങി​നെ​ത്തി​യ 20 സ്ത്രീ​ക​ൾ വ​സ്ത്രം മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​താ​യി പൊ​ലീ​സി​ന് പ്രാ​ഥ​മി​ക വി​വ​രം ല​ഭി​ച്ചു. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ദ്യം എ​ട്ടു​പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​യാ​ൾ നേ​ര​േ​ത്ത ഇ​വ​രു​ടെ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം സ്കാ​നി​ങ് സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്ത​പ്പോ​ൾ 12 സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ ന​ഗ്​​ന​ത ദൃ​ശ്യ​മാ​കു​ന്ന​വ ഒ​ഴി​ച്ചു​ള്ള​വ ഇ​യാ​ൾ ഫോ​ണി​ൽ​നി​ന്ന് നീ​ക്കി​യി​രു​ന്നു. ഇ​വ വീ​ണ്ടെ​ടു​ക്കാ​നാ​യി മൊ​ബൈ​ൽ ഫോ​ൺ തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ൽ അ​യ​ക്കു​മെ​ന്ന് അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ബി​നു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hidden camerascanning centerRadiographer arrested
News Summary - Hidden camera in scanning center; Radiographer arrested
Next Story