Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2026 3:47 PM IST Updated On
date_range 28 May 2026 3:47 PM ISTശുചിമുറിയിൽ ഒളികാമറ: ജീവനക്കാരിയുടെ ദൃശ‍്യങ്ങൾ പകർത്താന്‍ ശ്രമിച്ച പ്രിന്‍റിങ് പ്രസ് ഉടമ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഓഫീസിലെ ശുചിമുറിയിൽ ഒളികാമറ വച്ച് ജീവനക്കാരിയുടെ ചിത്രങ്ങൾ പകർത്താന്‍ ശ്രമിച്ച പ്രിന്‍റിങ് പ്രസ് ഉടമ അറസ്റ്റിൽ. ശ്രീകാര്യം ചെക്കാലമുക്ക് സ്വദേശി രാഹുൽ പി അശോക്(38) ആണ് പിടിയിലായത്. മാർച്ചിൽ നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെക്കാലമുക്കിൽ പ്രവർത്തിച്ചിരുന്ന പ്രതിയുടെ പ്രിന്‍റിങ് പ്രസിലെ ജീവനക്കാരി ശുചിമുറിയുടെ ഉള്ളിലെ വേസ്റ്റ് ബിന്നിനുള്ളിലാണ് കാമറ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

