Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും കോഴിയങ്കം; രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
കോഴിയും കസ്റ്റഡിയിൽ
hen fight
cancel
camera_alt

representational image

ബദിയടുക്ക: ബിര്‍മിനടുക്കക്ക് സമീപം കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിര്‍മിനടുക്കയിലെ രാജേഷ്(31), പട്ളയിലെ സുജേഷ്(39) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോഴിയെ കസ്റ്റഡിയിലെടുത്തു.

പൊലീസ് വരുന്നത് ശ്രദ്ധയില്‍പെട്ട മറ്റുചിലര്‍ മറ്റൊരു കോഴിയുമായി രക്ഷപ്പെട്ടു. കോഴികളുടെ കാലില്‍ വാള്‍ കെട്ടിയുള്ള അങ്കം നിയമവിരുദ്ധമായതിനാല്‍ മുമ്പ് ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

കോഴിയങ്കം കുറഞ്ഞതോടെ പൊലീസും നടപടിയില്‍ പിന്നോട്ടുപോയി. ഈ അവസരം മുതലെടുത്താണ് കോഴിയങ്കം വീണ്ടും വ്യാപകമായത്. അങ്കക്കോഴികള്‍ക്ക് 2000 മുതല്‍ 5000 രൂപ വരെയാണ് വില ഈടാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hen fight again-Two people were arrested
Next Story