Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് കേസിൽ കഠിന...

കഞ്ചാവ് കേസിൽ കഠിന തടവും പിഴയും

text_fields
bookmark_border
Court order
cancel

തൊ​ടു​പു​ഴ മു​ട്ടം: ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ. ആ​ല​ക്കോ​ട് പാ​ല​പ്പി​ള്ളി​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ സി​ബി​യെ ആ​ണ്​ (59) ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന്​ മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ഡോ. ​പി.​കെ ജ​യ​കൃ​ഷ്ണ​ൻ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2019 ഒ​ക്ടോ​ബ​ർ 27നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പു​ള്ളി​ക്കാ​നം -വാ​ഗ​മ​ൺ റോ​ഡി​ൽ ചോ​റ്റു​പാ​റ ഭാ​ഗ​ത്ത് 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സി​ബി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ൻ​ഡ് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന ടി.​എ​ൻ സു​ധീ​റും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ കേ​സാ​ണി​ത്.ഇ​ടു​ക്കി എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ൻ​ഡ് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന അ​ശോ​ക് കു​മാ​ർ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGanja caseexiceNDPS courtLatest News
News Summary - Heavy imprisonment and fine in cannabis case
Next Story