Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോട്ടലുകൾക്ക് ലൈസൻസ് നൽകാൻ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
text_fieldsbookmark_border
എസ്. ശ്രീജി
മലപ്പുറം: തിരൂരങ്ങാടിയിൽ പുതുതായി തുടങ്ങിയ രണ്ട് ഹോട്ടലുകൾക്ക് മുൻസിപാലിറ്റി ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് പിടിയിലായത്. ട്രാപ്പ് ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിത്.
ലൈസൻസിനായി ഹോട്ടൽ ഉടമയോട് ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉടമ ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ താമസസ്ഥലത്തുവെച്ചാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

