യുവതിയുടെ തലയില്ലാത്ത മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ നിന്ന് യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. 22 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ തല ഒഴികെയുള്ള ശരീരഭാഗങ്ങളാണ് പ്രദേശത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശരീരഭാഗങ്ങൾ പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അഹ്‌റൗള പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കിണറ്റിൽ നിന്നാണ് 22 കാരിയായ യുവതിയുടെ തലയില്ലാത്ത ശരീര ഭാഗങ്ങൾ കണ്ടെടുത്തതെന്ന് അസംഗഡ് എസ്.പി അനുരാഗ് ആര്യ പറഞ്ഞു. എന്നാൽ ഇത് ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് വിശദമായി അന്വേഷണം നടത്തിവരികയാണ്.

