Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൂങ്ങി മരിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു

text_fields
bookmark_border
തൂങ്ങി മരിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു
cancel

ഇടുക്കി: തൂങ്ങിമരിച്ചു എന്ന് പറഞ്ഞു ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണം കൊലപാതകം. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

പള്ളിക്കുന്ന് വുഡ്‌ലാന്‍സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു(29)വാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലും തലയുടെ മുകള്‍ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകര്‍ന്നതുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.

ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ബന്ധുക്കൾ ബിബിന്‍ ബാബു തൂങ്ങി മരിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നാണ് ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ കൊലപാതകമാണെന്ന് തെളിഞ്ഞു.

യുവാവ് മരിച്ചുകിടന്ന വീട് പൊലീസ് പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വഡും പരിശോധനത്തും. ബിബിന്‍ കോയമ്പത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് എത്തിയ ഇയാള്‍ സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - He was taken to the hospital saying he had hanged himself; The post-mortem proved it to be murder
Next Story