Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right'ആരോട്​ പറയും ഈ...

'ആരോട്​ പറയും ഈ ക്രൂരത'; ജോലി വാഗ്​ദാനം ചെയ്​ത് സംസാരശേഷിയില്ലാത്തവരിൽ നിന്നും​ ​വൻതുക തട്ടിയ കേസിൽ അന്വേഷണം

text_fields
bookmark_border
ആരോട്​ പറയും ഈ ക്രൂരത; ജോലി വാഗ്​ദാനം ചെയ്​ത് സംസാരശേഷിയില്ലാത്തവരിൽ നിന്നും​ ​വൻതുക തട്ടിയ കേസിൽ അന്വേഷണം
cancel

കോട്ടയം: സംസാരശേഷിയില്ലാത്ത നിരവധി പേരിൽനിന്ന്​ കുവൈത്തിൽ ജോലി വാഗ്​ദാനം ചെയ്​ത്​ വൻതുക തട്ടിയ കേസ്​ ഡി.ജി.പി ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ വിട്ടു.

വെള്ളിയാഴ്​ച എസ്​.പി. ഓഫിസിൽ നടന്ന ഡി.ജി.പിയുടെ പരാതി പരിഹാര അദാലത്തിലാണ്​ നടപടി. കോട്ടയം, പത്തനംതിട്ട ജില്ലക്കാരായ 13 പരാതിക്കാരാണ്​ അദാലത്തിന്​ വന്നത്​.

സ്​ത്രീകളടക്കം കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള​ 90 പേർ തട്ടിപ്പിനിരയായതായി പരാതിക്കാർ പറഞ്ഞു. പല ആളുകളാണ്​ ഇവരിൽനിന്ന്​ പണം വാങ്ങിയതെന്നാണ്​ പറയുന്നത്​​. കണ്ണൂർ സ്വദേശിയായ സജി ജോസഫ്​, കുവൈത്ത്​​ സ്വദേശി ബദർ ഹെർലൽ ഫവാസ്​ എന്നിവർ ചേർന്നാണ്​ ഒരു വിഭാഗത്തിൽനിന്ന്​ പണം തട്ടിയത്​. ​

ഇവരും സംസാരശേഷിയില്ലാത്തവരാണ്​. വിഡിയോ കാളിലൂടെയാണ്​ ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെട്ടിരുന്നത്​. സജി ജോസഫ്​ നേരത്തേ കുവൈത്തിൽ ജോലി ചെയ്​തിരുന്നു.

ഈ പരിചയം വെച്ചാണ്​ ജോലി വാങ്ങി​ക്കൊടുക്കാമെന്നു പറഞ്ഞത്​. ചിലർക്ക്​ ജലവിഭവ വകുപ്പിലാണ്​ ​േജാലി വാഗ്​ദാനം ചെയ്​തത്​. മറ്റു ചിലർക്ക്​ പെയ്​ൻറിങ് ജോലിയും​. അടൂർ പഴകുളം പന്തപ്ലാവിൽ പുത്തൻവീട്ടിൽ ജോൺസൻ തോമസിന്​ നഷ്​ടപ്പെട്ടത്​ ഒന്നര ലക്ഷം രൂപയാണ്​.

വായ്​പ വാങ്ങിയാണ്​ 2019ൽ ഈ പണം ബാങ്ക്​ മുഖേന നൽകിയത്​. ഉടൻ വിസ നൽകുമെന്ന്​ പറഞ്ഞിരുന്നെങ്കിലും നടന്നില്ല.ഫോൺ വിളിച്ചപ്പോൾ സ്വിച്ചോഫാക്കി. ഇപ്പോൾ വിവരമില്ല. 2020 ൽ ​പന്തളം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും എതിർഭാഗത്തുള്ളവർ സംസാരശേഷിയില്ലാത്തവരായതിനാൽ ഇടപെടാൻ ബുദ്ധിമുട്ടാണെന്നാണ്​ അറിയിച്ചത്​. മറ്റൊര​ു വിഭാഗത്തിൽനിന്ന്​ പണം വാങ്ങിയത്​ എറണാകുളം സ്വദേശിയായ സുബ്രഹ്​മണ്യനാണ്​. ഇയാളെയും ഫോണിൽ കിട്ടുന്നില്ല.

തങ്ങൾക്ക്​ പണം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായാണ്​ ഇവർ ഡി.ജി.പിയുടെ അദാലത്തിൽ എത്തിയത്. പരാതി കേട്ട അദ്ദേഹം പല ജില്ലകളിൽനിന്ന്​ പരാതി ഉയർന്ന സാഹചര്യത്തിലും സാമ്പത്തിക കുറ്റകൃത്യമായതിനാലും കേസ്​ ക്രൈംബ്രാഞ്ചിന്​ വിടാമെന്ന്​ അറിയിക്കുകയായിരുന്നു. അതത്​ പൊലീസ്​ സ്​റ്റേഷനുകളിൽനിന്ന്​ പരാതിക്കാരെ ബന്ധപ്പെടുമെന്നും ഡി.ജി.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatig
News Summary - He offered jobs and extorted money from the speechless
Next Story