സഹോദരിയെ കൊന്ന് ചാക്കിലാക്കി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു; തടഞ്ഞുനിർത്തിയ പൊലീസിനോട് ചാക്കിൽ ഗോതമ്പെന്ന് മറുപടി
text_fieldsഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി കരിമ്പിൻ കാട്ടിൽ ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശിയായ റാം ആശിഷ് നിഷാദാണ് സഹോദരനി നീലത്തെ തിങ്കളാഴ്ച ശ്വാസംമുട്ടിച്ച് കൊന്നത്.
റോഡ് നിർമാണ പദ്ധതിക്ക് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി പിതാവ് ചിങ്കു നിഷാദിന് ലഭിച്ച ആറ് ലക്ഷം രൂപയെച്ചൊല്ലിയുള്ള തർക്കത്തിലാണ് രാം ആശിഷ് നിഷാദ് തന്റെ 19 വയസുള്ള സഹോദരി നീലത്തെ തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സഹോദരിയുടെ വിവാഹത്തിന് പണം ചെലവാക്കുന്നതിനോട് ഇയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിനാലാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പണത്തിലെ ഒരു തനിക്ക് പങ്ക് തരണമെന്ന് ആവശ്യപ്പെട്ട് പിതാവിനോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം ഒടിച്ച് ചാക്കലാക്കി ബൈക്കിൽ കെട്ടിവെക്കുകയായിരുന്നു. കുശിനഗറിലേക്കുള്ള യാത്രാമധ്യേ പൊലീസ് ഇയാളെ തടയുകയും ചാക്കിൽ എന്താണുള്ളത് ചോദിക്കുകയു ചെയ്തു. പൊലീസിനോട് ചാക്കിൽ ഗോതമ്പ് ആണെന്നാണ് ഇയാളുടെ മറുപടി. സംശയം തോന്നാതിരുന്ന പൊലീസ് ഇയാളെ വിട്ടയക്കുകയും ചെയ്തു.
ഗോരഖ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുശിനഗറിലെ ഒരു കരിമ്പു തോട്ടത്തിൽ മൃതദേഹം ഇയാൾ ഉപേക്ഷിക്കുകയും ചെയ്തു. ജനുവരിയിലാണ് നീലത്തിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്.
നീലത്തിനെ കാണാതായതോടെ വീട്ടുകാർ ഛാത്ത് പൂജക്ക് പോയതായിക്കാമെന്ന നിഗമനത്തിലായിരുന്നു വീട്ടുകാർ. എന്നാൽ
റാം ഒരു ചാക്കുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നി, പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആദ്യം സഹോദരി എവിടെയെന്ന് അറിയില്ലെന്ന് പറഞ്ഞ ഇയാൾ പിന്നീട് കുറ്റം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

