Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോ​ർ​ഫ് ചെ​യ്ത...

മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്ന്​ പ​രാ​തി

text_fields
bookmark_border
മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്ന്​ പ​രാ​തി
cancel

തി​രൂ​ർ: ഓ​ൺ​ലൈ​ൻ ആ​പ്പി​ലൂ​ടെ വാ​യ്പ​യെ​ടു​ത്ത യു​വാ​വി​െൻറ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​പ്പ്. തി​രൂ​ർ ക​ട്ട​ച്ചി​റ കൊ​ല്ല​ത്ത് പ​റ​മ്പി​ൽ റാ​ഷി​ദാ​ണ് ഓ​ൺ​ലൈ​ൻ വാ​യ്പ ത​ട്ടി​പ്പ് സം​ഘ​ത്തി​െൻറ കെ​ണി​യി​ൽ​പ്പെ​ട്ട​ത്. സ്മാ​ൾ ലോ​ൺ - ക്രെ​ഡി​റ്റ് ലോ​ൺ എ​ന്ന ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത റാ​ഷി​ദി​ന് ക​ഴി​ഞ്ഞ 10ന് 3000 ​രൂ​പ വാ​യ്പ ല​ഭി​ച്ചി​രു​ന്നു.

വാ​യ്പ​ക്കാ​യി റാ​ഷി​ദി​െൻറ പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ ന​ൽ​കി​യി​രു​ന്നു. ഈ ​പ​ണം തി​രി​ച്ച​ട​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 17 ന് ​റാ​ഷി​ദി​െൻറ അ​നു​മ​തി​യി​ല്ലാ​തെ വീ​ണ്ടും 2980 രൂ​പ അ​ക്കൗ​ണ്ടി​ൽ വ​ന്നു. ആ​വ​ശ്യ​പ്പെ​ടാ​തെ പ​ണം വ​ന്ന​ത് അ​റി​യി​ച്ച​പ്പോ​ൾ 5000 രൂ​പ ഉ​ട​ൻ അ​യ​ച്ചി​ല്ലെ​ങ്കി​ൽ റാ​ഷി​ദി​െൻറ ഫോ​ട്ടോ എ​ഡി​റ്റ് ചെ​യ്ത് കോ​ൺ​ടാ​ക്റ്റ് ലി​സ്​​റ്റി​ലു​ള്ള​വ​ർ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​പ്പി​ച്ച് കു​ടും​ബം ത​ക​ർ​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

വാ​ട്സ് ആ​പ്പി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി. വീ​ണ്ടും 3000 രൂ​പ തി​രി​ച്ച​ട​ച്ചി​ട്ടും പ​ണം കി​ട്ടി​യി​ല്ലെ​ന്നും 5000 രൂ​പ അ​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റാ​ഷി​ദി​െൻറ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. റാ​ഷി​ദി​െൻറ കോ​ണ്ടാ​ക്​​റ്റ്​ ലി​സ്​​റ്റി​ലു​ള്ള നി​ര​വ​ധി പേ​ർ​ക്കാ​ണ് വാ​ട്സ് ആ​പ്പ് വ​ഴി ഫോ​ട്ടോ അ​യ​ച്ച​ത്. ഇ​വ​രു​ടെ ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ ക​ണ​ക്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ത​ട്ടി​പ്പ് സം​ഘ​ത്തി​നെ​തി​രെ റാ​ഷി​ദ് തി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:morphed photo
News Summary - He allegedly threatened Young by spreading morphed nude pictures
Next Story