Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right15കാരിയെ...

15കാരിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം ബലാത്സംഗം ചെയ്തു

text_fields
bookmark_border
crime news
cancel

ചണ്ഡീഗഡ്: 15കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മൂന്ന് പേർ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും 20 ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ഹരിയാന പൊലീസ് പറഞ്ഞു.

കുട്ടിയെ രക്ഷപെടുത്തി. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 20 ദിവസം മുമ്പ് കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിയുന്നു. അജ്ഞാതർക്കെതിരെ തട്ടിക്കൊണ്ടുപോയതിന് കേസെടുക്കുകയും അന്വേഷണത്തിൽ മൂന്ന് പ്രതികളെയും കണ്ടെത്തുകയുമായിരുന്നു. പ്രതികളിൽ രണ്ട് പേർ കുട്ടിയുടെ ഗ്രാമത്തിൽ നിന്നുള്ളവരും മൂന്നാമൻ ഉത്തർപ്രദേശ് സ്വദേശിയുമാണ്.

തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് പേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി മൊഴി നൽകി. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaCrime NewsRape Case
News Summary - Haryana: 15-yr-old girl kidnapped, raped for 20 days rescued, 3 held
Next Story