പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് മർദനം; പ്രതി പിടിയിൽ
text_fieldsസഞ്ജു കെ. മത്തായി
കോതമംഗലം: പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ സഞ്ജു കെ. മത്തായിയെയാണ് (26) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പിണ്ടിമന സ്വദേശി വിപിൻ ജോണിനെയാണ് ആക്രമിച്ചത്.
കഴിഞ്ഞ 15ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ റോഡിൽ വെച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും നശിപ്പിച്ചു. രണ്ടു മാസം മുമ്പാണ് വിപിൻ ജോൺ വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികൾ മദ്യപിക്കുന്നത് കണ്ടത്. ഇതിനെ ചൊല്ലി വാക്കു തർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് ആക്രമം. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

