ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ
text_fieldsപ്രമോദ്
കുമളി: സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പതിമൂന്നുകാരിയെ പ്രണയക്കുരുക്കിൽ പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വണ്ടന്മേട് പുത്തൻവീട്ടിൽ പ്രമോദാണ് (20) അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയെ കാണാനിെല്ലന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് തമിഴ്നാട്ടിലേക്ക് പെൺകുട്ടിയുമായി കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി യുവാവ് പരിചയത്തിലായത്. കൂടുതൽ അടുപ്പം സ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ എത്തി പെൺകുട്ടിയുമായി വണ്ടന്മേട്ടിലെ വീട്ടിലേക്ക് കടക്കുകയായിരുന്നു. ഇവിടെ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പൊലീസ് പിടിയിലാകുമെന്നറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ, എസ്.ഐ. ജമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പഠനാവശ്യങ്ങൾക്ക് നൽകിയ മൊബൈൽ ഫോണിലൂടെയാണ് സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.