വിവാഹ വാഗ്ദാനം നൽകി പീഡനവും പണം തട്ടലും: യുവാവ് അറസ്റ്റിൽ
text_fieldsബേസിൽ
അടിമാലി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത പരാതിയിൽ യുവാവ് അറസ്റ്റിൽ. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിലിനെയാണ് (35) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം മുമ്പ് നടന്നതായി പറയുന്ന സംഭവത്തിൽ 26കാരിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായ ബേസിൽ ചാറ്റുപാറയിലെ ബന്ധുവിന്റെ വീട്ടിൽ കൊണ്ടുവന്നും എറണാകുളത്ത് ഫ്ലാറ്റിൽ വെച്ചും പീഡിപ്പിച്ചതായാണ് പരാതി.
പിന്നീട് യുവതിയുടെയും ബന്ധുക്കളുടെയും പേരിൽ 35 ലക്ഷം രൂപ വായ്പ എടുപ്പിച്ച് ഈ തുക ഉപയോഗിച്ച് യു.കെയിൽ പോയി. തുടർന്ന് നാട്ടിലെത്തിയ ശേഷം മറ്റൊരു യുവതിയെ രജിസ്റ്റർ വിവാഹം കഴിച്ചു. ഇതിന് ശേഷം വരുന്ന തിങ്കളാഴ്ച പള്ളിയിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ബേസിലിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

