ഝാർഖണ്ഡിലെ വനത്തിൽ നിന്ന് യുവാവിന്‍റെ പാതിവെന്ത മൃതദേഹം കണ്ടെത്തി
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഖണ്ഡോലി വനത്തിന് സമീപം 18 വയസ്സുകാരന്‍റെ പാതിവെന്ത മൃതദേഹം കണ്ടെത്തി. ഖാൻഗ്രാഡിഹിൽ താമസിക്കുന്ന വിശാൽ കുമാർ സിങിന്‍റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഖണ്ഡോലി വനമേഖലക്ക് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി ചൊവ്വാഴ്‌ചയാണ് പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം പകുതി കത്തിയ നിലയിലായിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കോട്ടയിൽ എൻജിനീയറിങിന് തയാറെടുക്കുകയായിരുന്ന യുവാവ് ഗിരിധിയിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

