Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃതമായി കടത്തിയ അരക്കോടി രൂപയും ഒരുകിലോ സ്വർണവും പിടികൂടി

text_fields
bookmark_border
Half a crore smuggled illegally Rupee and one kg of gold
cancel
camera_alt

വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ വേ​ങ്ങ​ര പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത അ​ന​ധി​കൃ​ത പ​ണം

വേങ്ങര: രേഖകളില്ലാതെ കടത്തിയ 50,82,000 രൂപയും ഒരു കിലോ സ്വർണവും വേങ്ങര പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ട് വേങ്ങര സിനിമഹാൾ പരിസരത്തുനിന്നാണ് കാറിൽ കടത്തിയ പണവും സ്വർണവും കണ്ടെടുത്തത്.

വേങ്ങര എസ്.എസ് റോഡ് സ്വദേശിയായ കാപ്പിൽ ഹൗസ് അബ്ദുൽ ലത്തീഫ് (48), ചേറൂർ സ്വദേശിയായ കരിമ്പിൽ ഹൗസ് അബ്ദുൽ മുനീർ (35) എന്നിവരാണ് പിടിയിലായത്. പണം ഊട്ടിയിൽ സ്വർണം കൊടുത്ത് വാങ്ങിയതാണെന്നും സ്വർണം മലപ്പുറത്തുനിന്ന് ലഭിച്ചതാണെന്നുമാണ് വിവരം. വേങ്ങര സി.ഐ പി. മുഹമ്മദ് ഹനീഫ, എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ അശോകൻ, എസ്.സി.പി.ഒ ഹരിദാസൻ, സി.പി.ഒമാരായ ഉമ്മർ, സിറാജ്, അജീഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Half a crore smuggled illegally Rupee and one kg of gold
Next Story