വീട്ടുപറമ്പിലെ ഷെഡില്‍നിന്ന് തോക്കുകളും വാഷും പിടികൂടി
text_fieldsവരന്തരപ്പിള്ളി കവരംപിള്ളിയില്‍ വീട്ടുപറമ്പിലെ ഷെഡില്‍നിന്ന് കണ്ടെടുത്ത തോക്കുകളും വാഷും
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി കവരംപിള്ളിയില്‍ വീട്ടുപറമ്പിലെ ഷെഡില്‍നിന്ന് തോക്കുകളും വാഷും പിടികൂടി.
കവരംപ്പിള്ളി കുര്യൻ എന്നയാളുടെ പറമ്പിലെ ഷെഡില്‍ നിന്നാണ് ഒരു നാടന്‍ തോക്കും മൂന്ന് തോക്കുകളുടെ പുറംച്ചട്ടയും 15 ലിറ്റര്‍ വാഷും പിടികൂടിയത്.
മേഖലയില്‍ കാട്ടാന ഇറങ്ങിയെന്ന പരാതിയെതുടര്‍ന്ന് പരിശോധനക്കെത്തിയ പാലപ്പിള്ളി റേഞ്ചിലെ വനപാലകരാണ് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പറമ്പിലെ ഷെഡില്‍ ഇവ കണ്ടെത്തിയത്. തോക്കുകള്‍ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വാഷ് എക്സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

