Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തി വ്യാപാരിയുടെ സ്വർണവും പണവും കവർന്നു; മലയാളികൾക്കായി തിരച്ചിൽ

text_fields
bookmark_border
ഗുജറാത്തി വ്യാപാരിയുടെ സ്വർണവും   പണവും കവർന്നു; മലയാളികൾക്കായി തിരച്ചിൽ
cancel

മും​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് സൂ​റ​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​രി​യി​ൽ​നി​ന്ന് 1.95 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വും 33.35 ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന മ​ല​യാ​ളി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി മും​ബൈ പൊ​ലീ​സ്. 67കാ​ര​നാ​യ വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ തും​ബ്ലാ​ൻ​തൊ​ടി മു​ഹ​മ്മ​ദ് ഹാ​രി​സ്, കാ​ട്ടു​മ​ട​ത്തി​ൽ നി​യാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് സ​ഹാ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​സ്ത്ര വ്യാ​പാ​ര​ത്തി​നു​പ​ക​രം മ​റ്റൊ​രു വ്യ​വ​സാ​യ സാ​ധ്യ​ത തേ​ടു​ക​യാ​യി​രു​ന്ന ത​ന്നെ ദു​ബൈ​യി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട മ​ല​യാ​ളി മു​ഹ​മ്മ​ദ് ഹാ​രി​സ് സ്വ​ർ​ണ​ക്ക​ച്ച​വ​ട​ത്തി​ന് പ്രേ​രി​പ്പി​ച്ച​താ​യും അ​തു​പ്ര​കാ​രം നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു വി​ൽ​ക്കാ​നാ​യി ദു​ബൈ​യി​ൽ​നി​ന്ന് വാ​ങ്ങി​യ ഒ​ന്ന​ര കി​ലോ സ്വ​ർ​ണ​വും അ​തി​ന് ക​സ്റ്റം​സ് തീ​രു​വ​യാ​യി അ​ട​ക്കാ​ൻ ക​രു​തി​വെ​ച്ച 1.28 ല​ക്ഷം ദി​ർ​ഹ​മും (ഏ​ക​ദേ​ശം 33.35 ല​ക്ഷം രൂ​പ) ആ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് പ​രാ​തി. വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ​വെ​ച്ച് നി​യാ​സ് മു​ഹ​മ്മ​ദി​നെ പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നും ത​ന്റെ വി​ശ്വാ​സം നേ​ടി​യ അ​യാ​ൾ ക​സ്റ്റം​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു സ്വ​ർ​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് പ​രാ​തി. മു​ഹ​മ്മ​ദ് ഹാ​രി​സു​മാ​യി ആ​സൂ​ത്ര​ണം ന​ട​ത്തി​യാ​ണ് നി​യാ​സ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gujarati Merchant Robbed of Gold and Cash: Search on for Malayali Suspects
Next Story