കൈത്തണ്ടയിൽ ഇഞ്ചക്ഷൻ നൽകി, ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; രണ്ടാംക്ലാസ് വിദ്യാർഥിക്കു നേരെ ലൈംഗിക പീഡനം
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ സ്കൂൾ പരിസരത്ത് വെച്ച് രണ്ടാം ക്ലാസുകാരിയെ അജ്ഞാതൻ രണ്ടുതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ഇക്കഴിഞ്ഞ നവംബർ 19നാണ് സംഭവം നടന്നത്. തന്നെ ഒരാൾ സ്കൂളിലെ ഗാർഡന് പിന്നിലേക്ക് കൊണ്ടുപോയെന്നും ശരീരത്തിൽ മോശമായി സ്പർശിച്ചുവെന്നും കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
നവംബർ 20നും ഇയാൾ സംഭവസ്ഥലത്തെത്തി വീണ്ടും കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതിയുണ്ട്. കുട്ടിയുടെ വലതു കൈത്തണ്ടയിൽ ഇഞ്ചക്ഷൻ നൽകുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.
സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തി. കടുത്ത വയറുവേദനയനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനു ശേഷം കുട്ടിയുടെ പിതാവിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത വ്യക്തിക്കെതിരെ വിജാപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുത്തി വെപ്പ് നൽകിയത് എന്തിനാണെന്നുള്ള വൈദ്യ പരിശോധന റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. സ്കൂൾ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

