Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗുജറാത്തിൽ വൻ...

ഗുജറാത്തിൽ വൻ ലഹരിവേട്ട; മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
Gujarat Anti-Terrorist Squad
cancel

അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 120 കിലോഗ്രാം ലഹരി വസ്തുക്കൾ കണ്ടെടുത്തു. മൊർബി ജില്ലയിൽ നടന്ന പരിശോധനയിൽ ലഹരി വസ്തുക്കൾ കൈവശംവെച്ചതിന് മൂന്നു പേർ അറസ്റ്റിലായി. ലഹരി വസ്തുക്കളുടെ തരംതിരിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.

നവ് ലാഖി തുറമുഖത്തിനടുത്തുള്ള സിൻസുൻഡ ഗ്രാമത്തിലാണ് ലോക്കൽ പൊലീസിന്‍റെ സഹായത്തോടെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.

ലഹരികടത്ത് തടഞ്ഞ ഗുജറാത്ത് പൊലീസിനെ ആഭ്യന്തര വകുപ്പ് മന്ത്രി ഹർഷ് സൻഘാവി അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ഗുജറാത്ത് പൊലീസിന്‍റെ മറ്റൊരു വലിയ നേട്ടമാണിതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവി പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
TAGS:Drug Gujarat Anti Terrorist Squad 
News Summary - Gujarat Anti-Terrorist Squad Arrests 3, Seizes 120 Kgs Drugs Worth Crores
Next Story