ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍
text_fieldsജിബോണ്‍
കൊണ്ടോട്ടി: അതിഥി തൊഴിലാളികളേയും വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ട് വില്പനക്കെത്തിച്ച ബ്രൗണ്‍ഷുഗറും കഞ്ചാവുമായി യുവാവ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി മുർശിദാബാദിലെ ജിബോണ്‍ (30) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 12ല്‍പരം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളും കഞ്ചാവും പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. കൊണ്ടോട്ടിയില്‍ വിവിധ വാടക വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കച്ചവടം. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊണ്ടോട്ടി പൊലീസും ജില്ല പൊലീസ് സൂപ്രണ്ടിനു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവുമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണ്.

