വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തൽ; ഗൃഹനാഥൻ അറസ്റ്റിൽ
text_fieldsഅമയന്നൂരിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ (ഇൻസെറ്റിൽ മനോജ്)
കോട്ടയം: വീട്ടുവളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയയാൾ പിടിയിൽ. അയർക്കുന്നം അമയന്നൂർ പുരിയൻപുറത്ത് കാലായിൽ മനോജിനെയാണ് (40) ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും അയർകുന്നം പൊലീസും ചേർന്ന് പിടികൂടിയത്. വീട്ടുവളപ്പിലെ തെങ്ങിൻതടങ്ങളിലായി അമ്പതോളം കഞ്ചാവുചെടികളാണ് വളർത്തിയിരുന്നത്. ഇയാളുടെ വീട്ടിൽനിന്ന് വിൽപനക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവുപൊതികളും കണ്ടെടുത്തു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
അയർകുന്നം എസ്.എച്ച്.ഒ ആർ. മധു, എസ്.ഐമാരായ തോമസ് ജോർജ്, രാധാകൃഷ്ണൻ, ആന്റണി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.