Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപലചരക്കുകടയിലെ മോഷണം:...

പലചരക്കുകടയിലെ മോഷണം: കുട്ടികൾ പിടിയിൽ

text_fields
bookmark_border
പലചരക്കുകടയിലെ മോഷണം: കുട്ടികൾ പിടിയിൽ
cancel

മുണ്ടക്കയം: വണ്ടൻപതാലിൽ പലചരക്കുകടയിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്​റ്റിൽ. വണ്ടൻപതാൽ ജങ്ഷനിലെ കടയിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് സമീപവാസികളായ 15 വയസ്സുള്ള രണ്ടുപേർ അറസ്​റ്റിലായത്.

രാത്രി 11.30ന് കടയുടെ ഓടിളക്കി അകത്തുകടന്ന ഇവർ കടയിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കി. കൂടാതെ, വിൽപനക്കു​െവച്ചിരുന്ന കശുവണ്ടി, ഹോർലിക്സ്, ബേക്കറി ഐറ്റംസ്, കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ എന്നിവയടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും കവർന്നു. ഇത് മുണ്ടക്കയം പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു.

മോഷ്​ടിച്ച സാധനങ്ങൾ ഇതിനി​െട മുണ്ടക്കയം ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ഇവർ വിൽക്കാൻ ശ്രമിച്ചു. ഇതോടെ വ്യാപാരികൾ പ്രതിക​ളെ പിടികൂടി പൊലീസിന്​ കൈമാറുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതി ഇവരെ ജുവൈനൽ ഹോമിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttheft
News Summary - Grocery theft: Children arrested
Next Story