Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവ്

text_fields
bookmark_border
court
cancel

വെള്ളറട (തിരുവനന്തപുരം): നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച് കോടതി. തിരുവല്ലം വില്ലേജിലെ 75കാരനെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്‌സോ) കെ. വിദ്യാധരന്‍ ശിക്ഷിച്ചത്.

മകളുടെ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. 2022ലാണ് സംഭവം. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി വളരെ ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി.

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി. തിരുവല്ലം സ്‌റ്റേഷനിൽ ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - grandfather who molested a four-year-old girl was jailed for 96 years
Next Story