മുത്തച്ഛനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: അമ്മയെ കളിയാക്കിയെന്നാരോപിച്ച് മുത്തച്ഛനെ പേരമകന് കൊലപ്പെടുത്തി. കലബുറഗിയില്‍ ജവലഗ സ്വദേശി സിദ്ധരാമപ്പയെയാണ് (74) പേരമകന് ആകാശ് (22) കൊലപ്പെടുത്തിയത്. ആകാശിന്റെ അമ്മ സരോജമ്മാലിയെയാണ് സിദ്ധരാമപ്പ കളിയാക്കിയത്. കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാന്‍ വാനില്‍ യാത്ര പോയപ്പോഴാണ് കൊലപാതകത്തിന് ആധാരമായ സംഭവം. സിദ്ധരാമപ്പയോട് വാനിന്റെ മുകളില്‍ ഇരിക്കാന്‍ സരോജമ്മാലി ആവശ്യപ്പെട്ടപ്പോഴാണ് കളിയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സരോജമ്മാലി ഈ വിവരം ആകാശിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് രോഷാകുലനായ ആകാശ് മുത്തച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആകാശിനെ അറസ്റ്റ് ചെയ്തു.

