Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദയാത്രക്കിടെ പ്ലസ് വൺ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രിൻസിപ്പലിനെതിരെ കേസ്

text_fields
bookmark_border
യു.പിയിലെ ഹസ്തിനപുരിയിലാണ് സംഭവം
വിനോദയാത്രക്കിടെ പ്ലസ് വൺ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രിൻസിപ്പലിനെതിരെ കേസ്
cancel

കാൺപുർ: പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂൾ പ്രിൻസിപ്പൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഹസ്തിനപുരിയിലാണ് സംഭവം. വൃന്ദാവനിലേക്ക് വിനോദയാത്ര പോയ സമയത്താണ് 17കാരിയായ വിദ്യാർഥിനി പീഡനത്തിന് ഇരയായത്.

പ്രിൻസിപ്പൽ വിദ്യാർഥിനിയുടെ ഭക്ഷണത്തിൽ ലഹരി പദാർഥങ്ങൾ കലർത്തിയശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. വിദ്യാർഥിനി എതിർത്തപ്പോൾ പരീക്ഷയിൽ തോൽപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ഹസ്തിനപൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബച്ചു സിങ് പറഞ്ഞു.

ഒമ്പത് വിദ്യാർഥികളെയുംകൊണ്ട് നവംബർ 23നാണ് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ താമസിക്കുന്നതിനായ ഹോട്ടലിൽ രണ്ട് മുറിയെടുത്തു. ഒരു മുറിയിൽ എട്ട് വിദ്യാർഥിനികളെ താമസിപ്പിച്ചശേഷം ഒരു വിദ്യാർഥിനിയെ നിർബന്ധിപ്പിച്ച് പ്രിൻസിപ്പൽ തന്‍റെ മുറിയിലേക്ക് കൊണ്ടുവരികയായിരുന്നു.

നവംബർ 24 ന് വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ തിരിച്ചെത്തി. ഭയം കാരണം സംഭവത്തെക്കുറിച്ച് യുവതി മറ്റാരോടും ഒന്നും പറഞ്ഞില്ല. എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം കാരണം വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച പ്രിൻസിപ്പലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും എസ്എച്ച്ഒ അറിയിച്ചു. ഒളിവിലുള്ള പ്രിൻസിപ്പലിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP SHOCKER: Government school principal drugs, rapes Class 11 student on trip, probe underway
Next Story