Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിന് പിന്നിലെത്തിയ കാർ ഹോണടിച്ചത് ഇഷ്ടമായില്ല; പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിൽ മർദിച്ച ഗുണ്ടകൾ പിടിയിൽ

text_fields
bookmark_border
tvm 987876867
cancel
camera_alt

അറസ്റ്റിലായ പ്രതികൾ 

കഠിനംകുളം (തിരുവനന്തപുരം): പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് ഇവർ മർദിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം.

പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് കാറിൽ പോകുകയായിരുന്നു ഷമീർ. ഷമീർ കാറിൻ്റെ ഹോണടിച്ചത് മുന്നിൽ ബൈക്കിൽ പോകുകയായിരുന്ന പ്രതികൾ ചോദ്യം ചെയ്തു. ഇതിനുശേഷമായിരുന്നു മർദനം. തങ്ങൾ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളാണെന്നും ബൈക്കിന് പിന്നിൽ വന്ന് ഹോണടിക്കാൻ നീ ആരെടാ എന്നും ചോദിച്ചായിരുന്നു മർദനം. പ്രതികൾ ഷമീറിന്‍റെ മുഖത്ത് ഇടിക്കുകയും കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും ചെയ്തു.

കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - goons who beat up the police officer in the middle of the road have been arrested
Next Story