Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയൽവാസിയുടെ ഭീഷണിക്ക് പിന്നാലെ ആക്രമണം; പേരാമ്പ്രയിൽ ദമ്പതികൾക്ക് നേരെ ഗുണ്ടകളുടെ അക്രമം

text_fields
bookmark_border
അയൽവാസിയുടെ ഭീഷണിക്ക് പിന്നാലെ ആക്രമണം; പേരാമ്പ്രയിൽ ദമ്പതികൾക്ക് നേരെ ഗുണ്ടകളുടെ അക്രമം
cancel

പേരാമ്പ്ര: ചേനോളിയിൽ യുവാവിനും ഭാര്യക്കും നേരെ ഗുണ്ടാ ആക്രമണം. ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദി (45)നാണ് കഴിഞ്ഞ ദിവസം രാത്രി മർദനമേറ്റത്. വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ സമീപിച്ചത്.

ഓട്ടോയുമായി എത്തിയ റഷീദിനെ അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്നു പറഞ്ഞാണ് ആക്രമിച്ചത്. ഓട്ടോറിക്ഷയിൽ വെച്ച് റഷീദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. കാഴ്ച മറഞ്ഞ റഷീദിനെ, അക്രമി സംഘം ഇരുമ്പു കട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. തുടർന്ന് റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഭാര്യ ഷംനയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

റഷീദിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ റഷീദിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. റഷീദിന്റെ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. ഒരു മാസം മുമ്പ് അയൽവാസി ഫോണിൽ വിളിച്ച് കൊല്ലുമെന്നും തന്നെയും ഭാര്യയെയും വീൽചെയറിൽ കിടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും റഷീദ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goons Attack Couple in Perambra After Neighbour’s Threat
Next Story