Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികനെ ആക്രമിച്ച കേസിൽ ഗുണ്ടകൾ അറസ്റ്റിൽ

text_fields
bookmark_border
വയോധികനെ ആക്രമിച്ച കേസിൽ ഗുണ്ടകൾ അറസ്റ്റിൽ
cancel
camera_alt

മാ​ങ്ങാ​ണ്ടി ഷ​മീ​ർ, സ്വ​ർ​ണ​പ്പ​ല്ല് മ​നീ​ഷ്

കായംകുളം: മദ്യലഹരിയിൽ വയോധികനെ സോഡാക്കുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ചേരാവള്ളി മുല്ലശ്ശേരിൽ മാങ്ങാണ്ടി ഷെമീർ (40), പെരിങ്ങാല മനീഷ് ഭവനത്തിൽ സ്വർണപ്പല്ല് മനീഷ് (40) എന്നിവരാണ് പിടിയിലായത്.

പെരിങ്ങാല സ്വദേശിയായ 66 കാരനെ ആക്രമിച്ച കേസിലാണ് നടപടി. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് ഒന്നാംകുറ്റി ജങ്ഷന് വടക്കായിരുന്നു സംഭവം. മൂന്നുതവണ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള മാങ്ങാണ്ടി ഷെമീർ നിരവധി കേസുകളിൽ പ്രതിയാണ്. ഡിവൈ.എസ്.പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ ജോബിൻ, പ്രേംജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Goons arrested in case of assault on elderly man
Next Story