Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റ്യാടിയിൽ റെഡിമെയ്ഡ് ഷോപ്പിൽ ഗുണ്ടാ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
goonda attack
cancel

കുറ്റ്യാടി: ടൗണിൽ വസ്ത്ര വ്യാപാരക്കടയിൽ ഗുണ്ടാ ആക്രമണം. വയനാട് റോഡിലെ ഡിപ്ലെ എന്ന കടയിലാണ് മാരകായുധങ്ങളുമായി എത്തിയ ആറംഗസംഘം അക്രമം നടത്തിയത്. ജീവനക്കാരൻ അടുക്കത്ത് കെ.കെ. മുഹമ്മദ്, സാധനം വാങ്ങാനെത്തിയ നാഫി, നാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

മുഖംമൂടി അണിഞ്ഞെത്തിയ സംഘത്തിൽപെട്ട രണ്ടു പേർ കൊന്നുകളയുമെന്ന ആക്രോശവുമായി ജീവനക്കാരനെയാണ് ആദ്യം ആക്രമിക്കുന്നത്. അക്രമി സംഘത്തിലെ ഒരാൾ അരയിൽ നിന്നെടുത്ത ആയുധം കൊണ്ട് ആഞ്ഞടിക്കുന്നത് കാണാം. കടയിൽ വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവാക്കളെയും മർദിച്ചു. തന്നെ സാനിറ്റൈസറിന്‍റെ കുപ്പിയെടുത്ത് എറിഞ്ഞതായി യുവാവ് പറഞ്ഞു.

അക്രമങ്ങൾ കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഗുണ്ടാ സ്റ്റൈലിൽ തന്നെയായിരുന്നു ഇവരുടെ വേഷവിധാനങ്ങൾ. സംഘത്തിലൊരാൾ മുഖംമൂടി അണിഞ്ഞിരുന്നില്ലെന്നും അയാളെ തനിക്ക് കണ്ടാലറിയാമെന്നും ജീവനക്കാരൻ പറഞ്ഞു. താനോ കടയുടമയുമായോ ആർക്കും പ്രശ്നമില്ലെന്നാണ് ഇയാൾ പറഞ്ഞത്.

കുറ്റ്യാടി സി.ഐ ടി. പി. ഫർഷാദും സംഘവും കടയിലെത്തി പരിശോധന നടത്തി. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി നേതാക്കൾ പ്രതിഷേധിച്ചു. കട സന്ദർശിച്ച നേതാക്കൾ കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കുറ്റ്യാടിയിൽ പ്രകടനം നടത്തി. ഒ.വി. ലതീഫ്, സി.എച്ച്. ശരീഫ് എന്നിവർ നേതൃത്വം നൽകി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goondas attack readymade shop in Kuttyadi, three injured
Next Story