Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികനെ വെട്ടിപ്പരിക്കേൽപിച്ച ഗുണ്ട അറസ്റ്റിൽ

text_fields
bookmark_border
logi
cancel
camera_alt

ലോ​ജി ജെ​യിം​സ്​

Listen to this Article

കോട്ടയം: കുടമാളൂർ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് വയോധികനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ട സംഘാംഗവുമായ അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജെയിംസിനെയാണ് (27) വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെ പ്രദേശവാസിയായ ഗിരീഷും ലിയോയുടെ ഗുണ്ടസംഘാംഗങ്ങളായ സുഹൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ ക്ഷേത്രത്തിലെ ഉത്സവത്തിനുശേഷവും സംഘർഷമുണ്ടായി. തുടർന്ന്, ഗിരീഷിനെ തപ്പിയിറങ്ങിയ ഗുണ്ടസംഘം ഇയാളുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുണ്ട സംഘാംഗങ്ങളായ പ്രതികൾ സ്ഥലംവിടുകയായിരുന്നു. വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Goonda arrested for assaulting elderly man
Next Story