കരിപ്പൂരിൽ 3.25 കോടിയുടെ സ്വർണം പിടികൂടി
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കോഴിക്കോട് യൂനിറ്റ് നടത്തിയ പരിശോധനയിൽ 3.25 കോടിയുടെ സ്വർണം പിടികൂടി.
ആറ് യാത്രക്കാരിൽനിന്നായാണ് 6.3 കിലോഗ്രാം സ്വർണം പിടികൂടിയത്. വ്യാഴാഴ്ച ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്നാണ് കണ്ടെടുത്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വിമാനം ഡി.ആർ.ഐ നിരീക്ഷണത്തിലായിരുന്നു. കാരിയർമാർ ഈ വിമാനത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്. മുഹമ്മദ് ശിഹാബ് പുലമ്പലവൻ, സഫീർ ചേലക്കോടൻ, റാഷിദ് പൂളക്കൽ, ഗഫൂർ കണ്ടി, ഫിറോസ് പൈക്കര തൊടി, അസ്കർ അലി കൊളപ്പറമ്പ എന്നീ യാത്രക്കാരിൽനിന്നാണ് സ്വർണം പിടികൂടിയത്.