Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2022 5:29 PM GMT Updated On
date_range 27 Nov 2022 5:29 PM GMTമധ്യപ്രദേശിൽ ബാങ്കിൽനിന്ന് അഞ്ചു കോടിയുടെ സ്വർണം കൊള്ളയടിച്ചു
text_fieldsbookmark_border
camera_alt
representational image
ഭോപാൽ: മധ്യപ്രദേശിലെ കട്നി ജില്ലയിൽ സ്വർണവായ്പ നൽകുന്ന ബാങ്കിൽനിന്ന് അഞ്ചു കോടിയോളം രൂപയുടെ സ്വർണവും 3.5 ലക്ഷം രൂപയും കവർന്നു. ശനിയാഴ്ചയാണ് ബൈക്കുകളിലെത്തിയ മുഖംമൂടിധാരികളായ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിച്ചത്.
ബാർഗവൻ ഏരിയയിലെ ബാങ്കിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. 25നും 30നും ഇടയിൽ പ്രായം തോന്നുന്ന കവർച്ചക്കാർ ബിഹാർ സ്വദേശികളാണെന്നും അവിടെ ക്രിമിനൽ കേസുള്ളവരാണെന്നും കട്നി എസ്.പി എസ്.കെ. ജെയിൻ വ്യക്തമാക്കി. അതേസമയം, എട്ടു കോടി രൂപ വിലവരുന്ന 16 കിലോ സ്വർണം കവർന്നതായാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്.
Next Story