Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 30 പവനോളം സ്വർണം മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ്
text_fieldsbookmark_border
കേരള പൊലീസ്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടിൽ മോഷണം. 30 പവനോളം സ്വർണം മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. ജ്വല്ലറി ഉടമയുടെ 'ഗീതാഞ്ജലി' എന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

