Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസാനിറ്ററി...

സാനിറ്ററി നാപ്കിനുള്ളില്‍ അഞ്ച് സ്വര്‍ണക്കട്ടികള്‍; യുവതി പിടിയില്‍

text_fields
bookmark_border
സാനിറ്ററി നാപ്കിനുള്ളില്‍ അഞ്ച് സ്വര്‍ണക്കട്ടികള്‍; യുവതി പിടിയില്‍
cancel

കൊച്ചി: ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികളാണ് യുവതി കടത്താൻ ശ്രമിച്ചത്. റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്.സ്വര്‍ണത്തിന് 29.89 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു.

കൃത്രിമമായി ചുവന്ന നിറം പുരട്ടിയ സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്.ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു യുവതിയുടെ ലക്ഷ്യം. എന്നാൽ ദേഹപരിശോധനയ്ക്കിടെ യുവതി കുടുങ്ങുകയായിരുന്നു.സംഭവത്തിൽ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumbasseryairportkochigold seized . woman
News Summary - gold seized from woman in kochi nedumbassery airport
Next Story