മൂന്ന് വീടുകളിൽ നിന്നായി 21 പവൻ സ്വർണാഭരണങ്ങൾ മോഷണംപോയി
text_fieldsഗൂഡല്ലൂർ: ഒരേ ദിവസം രാത്രിയിൽ മൂന്ന് വീടുകളിൽ നിന്നായി 21 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. ദേവർഷോല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആലവയൽ പ്രദേശത്തെ ആളില്ലാത്ത വീടുകളിൽ നിന്നാണ് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നത്.
ആലവയൽ പ്രദേശത്തെ താമസക്കാരായ അസൈനാർ, നജ്മുദ്ദീൻ, സലീമുദ്ദീൻ എന്നിവരുടെ വീടുകളിലുണ്ടായിരുന്നവർ വീട് പൂട്ടി പുറത്തുപോയിരുന്നു. ആ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ മോഷ്ടാക്കൾ വീടുകളിൽ കയറി 21 പവൻ ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
രാവിലെ എത്തിയ വീട്ടുടമസ്ഥർക്ക് സംശയം തോന്നി വീടുകളുടെ പൂട്ടുകൾ പരിശോധിച്ചപ്പോൾ പൊട്ടിച്ച നിലയിലായിരുന്നു. തുടർന്ന് വീടുകൾ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഉടമസ്ഥർ ദേവർഷോല പൊലീസിൽ പരാതിപ്പെട്ടു.
ദേവാല ഡി.വൈ.എസ്.പി കല്യാൺകുമാറിന്റെ നേതൃത്വത്തിലുള്ള ഇൻസ്പെക്ടർ രവിവർമയും പൊലീസും സംഭവസ്ഥലത്ത് അന്വേഷണം നടത്തിവരുകയാണ്.
ഗൂഡല്ലൂർ മസിനഗുഡി, ദേവർഷോല പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നീലഗിരി എസ്.പി എൻ.എസ്. നിഷ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

