Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കിലെത്തി സ്വർണമാല കവർന്നു
text_fieldsbookmark_border
തിരുവല്ല: സ്റ്റേഷനറി കടയുടമയുടെ ഒന്നര പവന്‍റെ സ്വർണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നുകളഞ്ഞു. കാവുംഭാഗം പനച്ചമൂട് ജങ്ഷനിലെ കൃഷ്‌ണാസ് സ്റ്റേഷനറി കടയുടമ കാവുംഭാഗം സന്ധ്യാഭവനിൽ കൃഷ്ണ ഷേണായിയുടെ ഭാര്യ മംഗള ഷേണായിയുടെ (61) മാലയാണ് കവർന്നത്.
ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ പിന്നിലിരുന്ന യുവാവ് കടയിലെത്തി 10 രൂപ നീട്ടി സാധനം ചോദിക്കുന്നതിനിടെ മംഗളയെ തള്ളിയിട്ട് മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ പായുകയായിരുന്നു. തിരുവല്ല പൊലീസ് രാത്രി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Next Story

