Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്കി​ൽ​നി​ന്ന് 20...

ബൈ​ക്കി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ചു

text_fields
bookmark_border
ബൈ​ക്കി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ചു
cancel

പാ​ണ്ടി​ക്കാ​ട്: നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി. പാ​ണ്ടി​ക്കാ​ട് ടൗ​ണി​ലെ ഗോ​ൾ​ഡ് ക്ലീ​നി​ങ് സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ കി​ഷോ​റാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ക്ലീ​ൻ ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഒ​റ​വം​പു​റ​ത്തെ വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ത​ക്ക​ത്തി​ലാ​ണ് ബൈ​ക്കി​ൽ​വെ​ച്ച ക​വ​റു​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്. ഒ​റ​വം​പു​റ​ത്തെ ക​ട​യി​ൽ​നി​ന്ന് മോ​ഷ​ണ​ത്തിെൻറ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ണ്ടി​ക്കാ​ട് ടൗ​ണി​ലെ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ലെ പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക്ലീ​ൻ ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ് കി​ഷോ​ർ. ഇ​ത്ത​ര​ത്തി​ൽ ക്ലീ​ൻ ചെ​യ്ത 450 ഗ്രാ​മോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ഒ​റ​വം​പു​റ​ത്തെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​യാ​യി​രു​ന്ന കി​ഷോ​ർ വ​ഴി​യി​ലെ ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​റ​ങ്ങി​യ ത​ക്ക​ത്തി​ന് ബൈ​ക്കി​ൽ ക​വ​റി​ൽ തൂ​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മോ​ഷ്​​ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്​​ടാ​വ് കി​ഷോ​റിെൻറ ബൈ​ക്കി​ലെ ക​വ​ർ എ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്. ഇ​ത് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsgold jewelery
News Summary - Gold jewelery worth Rs 20 lakh was stolen from the bike
Next Story