Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 6:17 AM GMT Updated On
date_range 27 Nov 2021 6:17 AM GMTസ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ
text_fieldscamera_alt
ജോർജ് ഷൈൻ
കൊച്ചി: കടവന്ത്ര സ്വദേശിനിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കുമ്പളം പനങ്ങാട് ചേപ്പനം ബണ്ട് റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ ജോർജ് ഷൈനാണ് (42) സൗത്ത് പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ 14ന് പെരുമാനൂരിലെ ജ്വല്ലറി ഉടമ രാവിലെ കട തുറക്കാൻ എത്തിയപ്പോൾ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ വെച്ചിരുന്ന ബാഗ് പ്രതി മോഷ്ടിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ബാഗിൽ ഒരുലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 10,000 രൂപയുടെ മൊബൈൽ ഫോണുമുണ്ടായിരുന്നു. സമീപെത്ത സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി ഉപയോഗിച്ചിരുന്ന വാഹനത്തിെൻറ നമ്പർ ലഭിക്കുകയും ഇത് പരിശോധിച്ച് പിടികൂടുകയുമായിരുന്നു.
മാല ഉരുക്കി കട്ടിയാക്കി വിൽപന നടത്തിയതായും 5.6 ഗ്രാം സ്വർണം പണയം വെച്ചതായും പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം പറമ്പിത്തറ റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലെ ഓൺലൈൻ ഡെലിവറി സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Next Story