Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയിൽ കയറി മാലമോഷണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
കടയിൽ കയറി മാലമോഷണം; പ്രതി അറസ്റ്റിൽ
cancel

ചാരുംമൂട്: നൂറനാട് പടനിലത്തുള്ള ചായക്കടയിൽനിന്ന് രണ്ടരപ്പവന്‍റെ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കുട്ടനാട് കൈനകരി തെക്ക് നെടുമുടി പൊങ്ങം മുറിയിൽ കൊച്ചുപറമ്പിൽ ശിവദാസനെയാണ് (56) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നവംബർ 29ന് രാവിലെ ആറരയോടെ നൂറനാട് കിടങ്ങയം കോട്ടാതെക്കതിൽ വീട്ടിൽ തുളസീധരന്‍റെ ഉടമസ്ഥതയിൽ പടനിലത്ത് നടത്തുന്ന ചായക്കടയിൽനിന്നാണ് മാല മോഷണം പോയത്. രാവിലെ ആറ് മണിയോടെ രണ്ടുപേർ തുളസീധരന്റെ കടയിൽ ചായകുടിക്കാനായി എത്തിയിരുന്നു.

ചായ തയാറാക്കുന്നതിനിടെ കഴുത്തിൽ കിടന്ന സ്വർണമാല തുളസീധരൻ ഊരി സമീപത്തെ കട്ടിലിന്റെ തലയണയുടെ അടിയിലേക്കുവെച്ചു. ചായ കുടിക്കാനായി വന്നതിൽ ഒരാൾ ഇത് ശ്രദ്ധിക്കുകയും മൊബൈൽ ചാർജ് ചെയ്യണമെന്നുപറഞ്ഞ് കട്ടിലിന്റെ അടുത്തെത്തി മാല മോഷ്ടിക്കുകയായിരുന്നു. സി.സി ടി.വിയും മറ്റും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവദാസനാണ് പ്രതിയെന്ന് കണ്ടെത്തി. ഉത്സവപ്പറമ്പുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലപ്പുഴ വളവനാട് പുത്തൻകാവിൽ ദേവീക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽനിന്നാണ് ശിവദാസനെ പൊലീസ് അറസ്റ്റ് ചെയ്തത്. വളവനാട് ക്ഷേത്രപരിസരത്ത് ബജിക്കട നടത്തി വരികയായിരുന്നു ഇയാൾ. മോഷണംപോയ രണ്ടരപ്പവന്റെ മാല പൊലീസ് കണ്ടെടുത്തു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gold chain theft by shop; accused was arrested
Next Story